ന്യൂഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് രാംലീല മൈതാനിയില്‍ ഗോസംരക്ഷണ സംഘടനയുടെ റാലി. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദൈവങ്ങളെ വധിക്കുന്നതിന് തുല്യമാണെന്ന് സംഘടനയുടെ നേതാവ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠ ആന്ദോളന്റെ ബാനറില്‍ ഭാരതീയ ഗൗ ക്രാന്തി മഞ്ചാണ് പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുള്ളത്. പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ നേതൃത്വത്തില്‍ ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളന് എന്ന ബാനറുമായാണ് പ്രതിഷേധ റാലി നടന്നത്.
അതേസമയം പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദര്‍ശകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ സ്ഥാപകന്‍ ഗോപാല്‍ മണി മഹാരാജ് പറഞ്ഞു.
പശുക്കടത്തുകാരെ പിടികൂടാന്‍ ജീവന് പണയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന നിരവധി ഗോ സംരക്ഷകര്‍ ഇന്ത്യയിലുണ്ടെന്നും എന്നാല്‍, പൊലീസ് അവര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തുകയാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദന്‍ താക്കൂര്‍ വിമര്‍ശിച്ചു.
- PSC പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന ആർ ഹരി പിടിയിൽ

- ശബരിമല മിൽമ നെയ്യ് ക്രമക്കേട്; അറസ്റ്റിലായ ജയലാൽ റിമാൻഡിൽ

- ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; ബലാത്സംഗമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

- കനത്ത മഴ ; ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചു

- ചേരാനല്ലൂർ ; മരിച്ച ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു


