എറണാകുളം : ചുണങ്ങംവേലിയിലെ ബാറിൽ തോക്ക് ചൂണ്ടി ജീവനക്കാരെയും മദ്യപിക്കാനെത്തിയവരെയും ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മദ്യം ആവശ്യപ്പെട്ടായിരുന്നു പ്രതിയുടെ ഭീഷണി. ഒരാളുടെ നെറ്റിയിൽ തോക്ക് ചൂണ്ടുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറിൽനിന്ന് വടിവാളും പോലീസ് പിടിച്ചെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ മൂന്നുപേരുമെന്ന് പോലീസ്. ചുണങ്ങംവേലി വി.കെ.ജെ ബാറിലാണ് ഇന്നലെ ഉച്ചയോടെ നാടകീയ സംഭവങ്ങൾ ഉണ്ടായത്. സംഭവത്തിൽ ഒന്നാം പ്രതി എടത്തല സ്വദേശി യൂസഫ് എം.എ, രണ്ടാം പ്രതി ചുണങ്ങംവേലി സ്വദേശി ഷെഫീഖ്), മൂന്നാം പ്രതി വിജയകുമാർ കെ.ബി എന്നിവരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
