ഡൽഹി മന്ത്രിയുടെ ഓഫീസിന് സമീപത്തെ വെടിവെപ്പ് കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

insight kerala

ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി നസീം ദുറാനി (37) ഉത്തർപ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹി പൊലീസും നോയിഡ എസ്.ടി.എഫും സംയുക്തമായി ബുലന്ദ്ഷഹറിൽ നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

നവംബർ 16ന് ഖജൂരി ഖാസിയിൽ സമീർ (26) എന്ന യുവാവിന് നേരെ ദുറാനി 20 റൗണ്ടോളം വെടിയുതിർത്തിരുന്നു. സംഭവത്തിൽ സമീർ കൊല്ലപ്പെട്ടു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുണ്ടായിരുന്ന ദുറാനിക്ക് കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി 20ലധികം കേസുകളുണ്ട്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആധിപത്യത്തർക്കത്തിലെ പ്രധാന കണ്ണിയായിരുന്നു ദുറാനിയെന്ന് പൊലീസ് വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article