പത്തനംതിട്ട : ശബരിമലയിൽ ശുചിമുറി ക്ലീനിങ് സ്വകാര്യ കമ്പനിക്ക് . സന്നിധാനത്തും പമ്പയിലും ശുചിമുറികള്‍ വൃത്തിയാക്കുന്നതിന് കരാര്‍ നല്കി. രണ്ടരക്കോടി രൂപ ചെലവിലാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.
രണ്ടിടത്തുമായി 1400 ശുചിമുറികള്‍ തീര്‍ഥാടനകാലം മുഴുവന്‍ കമ്പനിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കും. സന്നിധാനത്തും പമ്പയിലും ശുചിമുറി സൗജന്യമാക്കിയിരുന്നെങ്കിലും വൃത്തിഹീനമായ അന്തരീക്ഷമെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് ശുചിമുറി വൃത്തിയാക്കുന്നതിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയത്. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

