പി ജയരാജനേയും ടി വി രാജേഷിനേയും കുറ്റവിമുക്തരാക്കി ; എം വി ഗോവിന്ദൻ്റെ മകനേയും വെറുതെവിട്ടു

insight kerala

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഗൂഢാലോചന കുറ്റത്തിൽ ഇത് നേതാക്കളെയും കൊച്ചി സിബിഐ കോടതി കുറ്റവിമുക്തരാക്കി. എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി കെ വി സുമേഷ് കുറ്റക്കാരൻ. മൂന്നാം പ്രതി അനൂപും ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ ,പത്താംപ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജു, പതിനാലാം പ്രതി രാധാകൃഷ്ണൻ ,പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ, 25 ആം പ്രതി മോഹനൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, 28ആം പ്രതി പി പി സുരേശൻ, എന്നിവർ കുറ്റക്കാരാണ്.

മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് ഏറെ നിർണായ വിധിയാണ് സിബിഐ കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article