മധ്യ ഗാസയിൽ ഇസ്രയേലിന്റെ കരസൈനിക നീക്കം; മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

insight kerala

ഗാസ: ഹമാസ് നിയന്ത്രണത്തിലുള്ള മധ്യ ഗാസയിൽ ഇസ്രയേൽ സൈന്യം കരസൈനിക നീക്കം ആരംഭിച്ചു. നുസൈറാത്ത് അഭയാർഥി ക്യാംപിന് സമീപം ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചു. പീരങ്കി ആക്രമണവും വെടിവെപ്പും തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ സൈന്യവും ഷിൻ ബെറ്റും സംയുക്തമായി നടത്തിയ നീക്കം സൈനികർക്ക് ഭീഷണിയായ തുരങ്കം തകർക്കാനെന്നാണ് വിശദീകരണം.

അതിനിടെ, ഗാസയിൽ നടന്ന മൂന്ന് വ്യത്യസ്ത ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതിയ സൈനിക നീക്കത്തെത്തുടർന്ന് പ്രദേശവാസികൾ വീണ്ടും പലായനം ചെയ്യുകയാണ്. വീണ്ടും കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article