അമിതാഭ് ബച്ചന്റെ ദുരൂഹമായ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ പോസ്റ്റിന് പിന്നിലെ യഥാർഥ സംഭവം വെളിപ്പെടുത്തി വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി.
‘ബച്ച് ഗയേ’ (രക്ഷപ്പെട്ടു) എന്ന അർഥം വരുന്ന വാക്കുകളായിരുന്നു അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചത്. മുംബൈയിലെ വസതിയായ ജൽസയ്ക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്നതിനിടയിലും സ്വത്തുതർക്കം വാർത്തകളിൽ നിറയുന്നതിനിടയിലുമായിരുന്നു ഈ പോസ്റ്റ്. ഇതോടെ എന്താണ് സംഭവിച്ചതെന്ന ആശങ്കയിലായി ആരാധകർ.
എന്നാൽ തന്റെ പോസ്റ്റ് മറ്റൊരു സംഭവത്തെക്കുറിച്ചായിരുന്നുവെന്ന് അമിതാഭ് തന്നെ വ്യക്തമാക്കി. ക്വിസ് റിയാലിറ്റി ഷോയായ ‘കോൻ ബനേഗാ ക്രോർപതി’യുടെ ചിത്രീകരണത്തിനിടെ പാന്റിന്റെ ബെൽറ്റ് പൊട്ടിയതാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
“കെബിസിയുടെ ചിത്രീകരണത്തിനിടെ പാന്റിന്റെ ബെൽറ്റ് പൊട്ടി. ഉടൻതന്നെ ചരട് കെട്ടി. അങ്ങനെ രക്ഷപ്പെട്ടു” എന്നായിരുന്നു അമിതാഭിന്റെ വിശദീകരണം. ഇതോടെ ആരാധകർക്കിടയിലുണ്ടായ ആശങ്കയ്ക്കും വിരാമമായി.
അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസ ഉൾപ്പെടെ വിവിധ സ്ഥലങ്ങൾക്ക് നേരെ മൂന്ന് തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
ആ
ന
ഭ

