തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് പേ വാർഡിനുള്ളിൽ ആത്മഹത്യ ചെയ്തു

insight kerala

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി. അഞ്ചാംപനി ബാധിച്ച് ചികിത്സയിലായിരുന്ന ചന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ പേവാർഡിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പോസ്റ്റ്മോർട്ടം നടത്തും.

Share This Article