തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവായി. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിൻ്റെ നടപടി. യു ഷറഫലി , സത്യപാലൻ എന്നിവരെയും പ്രതി ചേർക്കും . പി വിജയൻ്റെ നേതൃത്വത്തിലെ സംഘത്തിന് തന്നെയാണ് അന്വേഷണ ചുമതല.
മന്ത്രി പദം ദുരുപയോഗം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തു കൊടുത്തു എന്നാണ് എസ് ഐ ടി കണ്ടെത്തിയത്. ടെണ്ടർ നടപടികൾ പാലിക്കാതെ കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭം നേടാൻ അബ്ദുറഹ്മാൻ എല്ലാ സഹായവും നൽകി എന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
