തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘം പോലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി. നാലു പോലീസുകാർക്ക് പരിക്ക്. ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഡാൻസാഫ് സംഘത്തിലെ CPO ദീപുരാജിനാണ് പരിക്ക്. ഇയാളുടെ കൈ ഒടിഞ്ഞു തൂങ്ങി. ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ദീപു രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ പിടിയിലായി. ഇവരെല്ലാം ലഹരിയിലാണ്.
MDMAയുമായി ഇവർ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സംശയകരമായി കണ്ട ഥാർ ജീപ്പ് തടഞ്ഞത്. എന്നാൽ തടഞ്ഞ പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗൾ സ്വദേശി രതീഷ്, കാസർകോഡ് സ്വദേശി സ്വാലി
എന്നിവരാണ് പിടിയിലായത്.

