ജെൻസൻ ഹുവാങ്ങിനെ വീണ്ടും എൻവിഡിയ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഹർജി. 1.32 ലക്ഷത്തിലധികം പേരാണ് ഹർജിയിൽ ഒപ്പിട്ടത്. ഹുവാങ്ങിന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
‘സ്റ്റാൻഡ് വിത്ത് ജെൻസൻ’ എന്ന പേരിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഹർജിയിൽ 1,33,326 പേർ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 6,667 പേർ എൻവിഡിയ ജീവനക്കാരും 1,251 പേർ മുൻ ജീവനക്കാരുമാണ്. കൂടാതെ 72,265 ഓഹരി ഉടമകളുമാണ്. നടപടികൾക്ക് വ്യക്തമായ തെളിവുകളും ന്യായമായ വാദം കേൾക്കലും ആവശ്യമാണെന്ന് ഹർജിയിൽ പറയുന്നു.
ടെസ്ല, സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്, റിപ്ലിറ്റ് സിഇഒ അംജദ് മസാദ്, എപ്പിക് ഗെയിംസ് സിഇഒ ടിം സ്വീനി തുടങ്ങിയ പ്രമുഖരും ഹർജിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇലോൺ മസ്ക് സമൂഹമാധ്യമത്തിലൂടെ തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നവംബർ 12നാണ് ജെൻസൻ ഹുവാങ് എൻവിഡിയയുടെ പ്രസിഡന്റ്, സിഇഒ, ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചതായി കമ്പനി പ്രഖ്യാപിച്ചത്. പകരം ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊലെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി നിയമിച്ചു. പ സ്ഥിരം മേധാവിയെ കണ്ടെത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹാർവി സി. ജോൺസിനെ ബോർഡ് ചെയർമാനായും നിയമിച്ചു.
ഹുവാങ്ങുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് അമേരിക്കൻ അധികൃതർ സംശയിക്കുന്ന ഒരു വ്യവസായിക്കെതിരായ ആരോപണങ്ങളും രാജിക്ക് പിന്നാലെ ചർച്ചയായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അ.

