മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഇനിമുതൽ ശമ്പളം സ്പാർക്ക് വഴി ; ഉത്തരവിറങ്ങി

insight kerala

സംസ്ഥാനത്തെ ജനപ്രതിനിധികൾക്ക് ശമ്പളം ഇനി സ്പാർക്ക് വഴി. ഉത്തരവിറങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ജനപ്രതിനിധികൾക്ക് സ്പാർക്ക് വഴിയാകും ശമ്പളം. സർക്കാർ ഉദ്യോഗസ്ഥർക്ക് നിലവിൽ സ്പാർക്ക് വഴിയാണ് ശമ്പളം ലഭിക്കുന്നത്. അതേ മാതൃകയിലാണ് ഇനിമുതൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം എൽ എ മാർ എന്നിവർക്ക് ശമ്പളം സ്പാർക്ക് വഴി നൽകുക. അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് സ്പാർക്ക്. ധന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article