തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും.10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുക. അഴിമതി നിരോധന നിയമത്തിലെ 4 വകുപ്പുകൾ ചുമത്തും. ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവ പ്രകാരമാണ് കേസ്.
കായിക മന്ത്രിയായിരുന്ന വേളയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിവിട്ട സഹായം നൽകി എന്നതാണ് പ്രധാന കേസ്.
