ശിശുദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് കേക്കും മധുരപ്പൊങ്കലും വിതരണം ചെയ്ത് മുഖ്യമന്ത്രി വിജയ്

insight kerala

ചെന്നൈ: ശിശു ദിനാഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും അങ്കണവാടി കുട്ടികൾക്കും കേക്കും ആശംസാ കാർഡും മധുരപ്പൊങ്കലും വിതരണം ചെയ്യുന്നു. പുതിയ പദ്ധതി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു.

ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലുള്ള ചെന്നൈ മിഡിൽ സ്കൂളിലെത്തിയ മുഖ്യമന്ത്രി 537 വിദ്യാർഥികൾക്ക് കേക്കും ആശംസാ കാർഡും വിതരണം ചെയ്തു. സ്കൂൾ പരിസരത്തെ അങ്കണവാടിയിലെ 40 കുട്ടികൾക്ക് മധുരപ്പൊങ്കലും നൽകി. കുട്ടികളോടും ജീവനക്കാരോടും മുഖ്യമന്ത്രി സംവദിച്ചു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ ഉൾപ്പെടെ 61,84,566 പേർക്ക് 9.27 കോടി രൂപ ചെലവിൽ കേക്ക് വിതരണം ചെയ്തു. രണ്ട് മുതൽ ആറ് വയസ്സുവരെയുള്ള 11,11,022 അങ്കണവാടി കുട്ടികൾക്കാണ് മധുരപ്പൊങ്കൽ നൽകിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് കേക്കുകൾ വിതരണം ചെയ്തത്.

Share This Article