LPST സമരപന്തൽ രാത്രിയിൽ പൊളിച്ചുമാറ്റി പോലീസ്; വളർമതിയെ അറസ്റ്റ് ചെയ്തു നീക്കി; വീണ്ടും പന്തൽ കെട്ടാൻ സമരക്കാർ; സംഘർഷം

insight kerala

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന LPST റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ രാത്രിയിൽ പൊളിച്ചുമാറ്റി പോലീസ്. നേരത്തെ സമരക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. യാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നു, ഫ്ലക്സും ബാനറും കെട്ടി ഗതാഗത തടസ്സം സൃഷ്ടിക്കുന്നു തുടങ്ങിയ കാരണങ്ങൾ ഉയർത്തിയാണ് നോട്ടീസ് നൽകിയത്. രാത്രിയോടെയാണ് പോലീസ് പന്തൽ പൊളിച്ചുമാറ്റി സമരസമിതി നേതാവ് വളർമതിയെ അറസ്റ്റ് ചെയ്തു നീക്കിയത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു. പന്തൽ വീണ്ടും കിട്ടുമെന്ന് സമരക്കാർ അറിയിച്ചു.

DYFI പ്രവർത്തകർ സമരവേദിയിൽ എത്തി. പന്തൽ വീണ്ടും സ്ഥാപിക്കുന്നു. പന്തൽ കിട്ടുമെന്ന് പ്രവർത്തകർ അറിയിച്ചു. കൂടുതൽ പോലീസ് സ്ഥലത്തെത്തി. വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാത്രിയിൽ സെക്രട്ടറിയേറ്റ് നടയിൽ തുടരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article