അമേരിക്കയിലെ മിസിസിപ്പി സെനറ്റ് തിരഞ്ഞെടുപ്പ് ചരിത്രമായി മാറുന്നു. ഒന്നര നൂറ്റാണ്ടിനു ശേഷം ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരൻ സെനറ്റിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാർഥി സ്കോട്ട് കൊളോമിന് മിസിസിപ്പിയിൽ അട്ടിമറി വിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. റിപ്പബ്ലിക്കൻ കോട്ട കീഴടക്കി നേടിയ ഈ വിജയത്തിലൂടെ ഡെമോക്രാറ്റുകൾ ഇവിടെ പുതുചരിത്രം കുറിച്ചു.
140 വർഷത്തിന് ശേഷം മിസിസിപ്പിയിൽനിന്ന് യുഎസ് സെനറ്റിലേക്ക് കാൽവയ്പ് നടത്തുന്ന ആദ്യ കറുത്തവർഗക്കാൻ സ്കോട്ട് കോളം. ഈ 43കാരനെ അമേരിക്ക അത്ഭുതത്തോടെയും കൗതുകത്തോടെയും അതിലേറെ അഭിമാനത്തോടെയും വരവേൽക്കുകയാണ്.
5,000ൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ സിന്ഡി ഹൈഡ്-സ്മിത്തിനെ സ്കോട്ട് കോളോം കീഴടക്കിയത്. ഹൈഡ്-സ്മിത്തിന് 48.7 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ കൊളോം 49.2 ശതമാനം വോട്ടുകൾ നേടി വെന്നിക്കൊടി പാറിച്ചു. സ്വതന്ത്ര സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 2.1 ശതമാനം വോട്ടുകൾ.നിലവിലെ സ ഹൈഡ്-സ്മിത്ത് എക്സിലൂടെ പങ്കുവെച്ച വീഡിയോയിൽ കൊളോമിനെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
1982 മുതൽ മിസിസിപ്പിയിൽ തുടർന്നുവന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ആധിപത്യമാണ് ഇതോടെ അവസാനിച്ചത്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് 22 ശതമാനത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സംസ്ഥാനമാണ് മിസിസിപ്പി. ഇത്തവണ മത്സരം ഇത്രയും കടുത്തതാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. ടെക്സസ്, സൗത്ത് കരോലിന, കൻസാസ്, അയോവ തുടങ്ങിയ റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലും ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തു.
ട്രംപിൻ്റെ സാമ്പത്തിക നയങ്ങളോടും ഇറാനെതിരായ യുദ്ധത്തോടുമുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിന് പ്രധാന കാരണമായതെന്നാണ് വിലയിരുത്തൽ. ഭ ഇറക്കുമതി തീരുവകളും യുദ്ധവും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന വിമർശനവും ശക്തമാണ്. പ്രോസിക്യൂട്ടറായ കൊളോം ഈ ഭരണവിരുദ്ധ വികാരം പ്രചാരണ സമയത്ത് പരമാവധി പ്രയോജനപ്പെടുത്തി. ട്രംപിന്റെ ഇറക്കുമതി തീരുവകളെ പിന്തുണച്ച ഹൈഡ്-സ്മിത്തിനെതിരെ ശക്തമായ പ്രചാരണം നടത്തിയ അദ്ദേഹം ‘സിന്ഡി ഹൈ പ്രൈസസ്’ എന്ന പരിഹാസപ്പേരും ഉപയോഗിച്ചു. മിസിസിപ്പിയിലെ 82 കൗണ്ടികളിലും സന്ദർശനം നടത്തിയാണ് കൊളോം പ്രചാരണം പൂർത്തിയാക്കിയത്.
അതേസമയം, ശതകോടീശ്വരനും ലിബറൽ വാദിയുമായ ജോർജ് സോറോസിന്റെ പിന്തുണയുള്ള സ്ഥാനാർഥിയാണ് കൊളോമെന്ന് ആരോപിച്ചായിരുന്നു ഹൈഡ്-സ്മിത്തിന്റെ പ്രചാരണം. 67കാരിയായ ഹൈഡ്-സ്മിത്ത് പൊതുപരിപാടികളിൽ വേണ്ടത്ര പങ്കെടുക്കാത്തതും വിമർശനത്തിന് ഇടയാക്കി.

