തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. 14 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എക്സൈസ് കമ്മീഷണറായി അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. എസ് കാർത്തികേയനെ നിയമിച്ചു. സാംബശിവരാവു എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അഡീഷണൽ കമ്മീഷണർക്കായിരുന്നു പകരം ചുമതല നൽകിയിരുന്നത്. പൂർണ്ണ ചുമതലയുള്ള കമ്മീഷണർ ഉടൻ വരുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 14 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
