തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ മാൻ ഹോളിൽ ഒരു കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മാൻഹോൾ വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികൾ മൃതദേഹം കണ്ടതോടെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
