E20 പെട്രോളിൽ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ ആരോപണം തള്ളി കേന്ദ്രം

insight kerala

ഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന E20 പെട്രോളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന കർണാടക സർക്കാരിന്റെ ആരോപണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 പെട്രോൾ സാമ്പിളുകളും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. കർണാടകയിൽ പരിശോധിച്ച 56 സാമ്പിളുകളിലും എഥനോളിന്റെ അളവ് 19 മുതൽ 20 ശതമാനം വരെയാണെന്നും കേന്ദ്രം വ്യക്തമാക്കി. കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നുവെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.

Share This Article