പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കാലടി സർവകലാശാല വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു

insight kerala

കൊച്ചി : പരീക്ഷ എഴുതാൻ അനുമതി തേടി കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഹർജി നൽകി. പരീക്ഷ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ പരാമർശിക്കും.

അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article