തിരുവനന്തപുരം: ശ്രീകാര്യത്ത് കൊല്ലപ്പെട്ട പതിനേഴ് കാരന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല ചെയ്യാൻ ഉദ്ദേശിച്ചത് മറ്റൊരു 17 കാരനെയെന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയുമായുള്ള പ്രണയമാണ് കൊലയിൽ കലാശിച്ചത്. ഇരുവരെയും സംഭവസ്ഥലത്തേക്ക് വിളിച്ചെങ്കിലും സുഹൃത്ത് എത്തിയിരുന്നില്ല. അഭിരാമും പ്രതികളും തമ്മിൽ കയ്യാങ്കളി ഉണ്ടായി. പെൺകുട്ടിയുടെ പേരിൽ മെസ്സേജ് അയച്ചാണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്നലെ രാത്രി തന്നെ തെളിവെടുപ്പ് നടത്തി.
അതേസമയം കൊല്ലപ്പെട്ട അഭിറാം നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു. ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണി തിരികിക്കേറ്റി. അഭിറാമിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊല ചെയ്തത്. മുഖത്തും ശരീരത്തും മർദ്ദനമേറ്റ പാടുകളുണ്ട്. മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ മൃതദേഹം വാഴയില കൊണ്ട് മൂടി. മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.
വ

