പത്തനംതിട്ട : ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
സന്നിധാനം ഹെൽത്ത് ഇൻസ്പെക്ടറോട് പോലീസിൽ പരാതി നൽകാനും പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പത്തനംതിട്ട എസ്പിക്കും നിർദ്ദേശം നൽകി. തട്ടിപ്പ് വിവരങ്ങൾ സ്പെഷ്യൽ കമ്മീഷണറെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. പിന്നാലെ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. മഞ്ജു മഹിമ
എന്ന വാട്സപ്പ് നമ്പറിൽ നിന്നാണ് വ്യാജ ഹെൽത്ത് കാർഡുകൾ അയച്ചു നൽകിയത് എന്ന് കണ്ടെത്തിയിരുന്നു. നേരത്തെ തട്ടിപ്പിൽ പങ്കാളിയായ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും
സീതത്തോട്ടിൽ പ്രവർത്തിക്കുന്ന ‘അമ്മ ക്ലിനിക്കും ഇതിനോടൊപ്പം പ്രവർത്തിച്ച സ്വകാര്യ ലാബും പൂട്ടുകയും ചെയ്തിരുന്നു.
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
