വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂടി; 19 കിലോ സിലിണ്ടറിന് 12 രൂപ 50 പൈസ ഉയർന്നു

insight kerala

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 12 രൂപ 50 പൈസയാണ് കൂട്ടിയത്. പുതിയ വില പ്രകാരം സിലിണ്ടറിന് കൊച്ചിയിൽ 2840 രൂപയും, കോഴിക്കോട് 2870 രൂപയുമായി.
ഡൽഹിയിൽ 2,820 രൂപയാണ് ഒരു സിലിണ്ടറിന്റെ വില . അന്താരാഷ്ട്ര ക്രൂഡോയില്‍ വില പരിഗണിച്ച് ഓരോ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Share This Article