തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ മുന്‍ ചെയര്‍മാനും സി.പി.എം നേതാവുമായ എം.കെ.സക്കീറും അന്വേഷണ പരിധിയില്‍. നിലവിലെടുത്തിരിക്കുന്ന നാല് കേസുകളില്‍ രണ്ടെണ്ണത്തില്‍ പരീക്ഷ നടന്നത് എം.കെ. സക്കീര്‍ ചെയര്‍മാനായിരുന്ന കാലത്താണ്. ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയും ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പ്കെടര്‍ പരീക്ഷയുമാണ് എം.കെ.സക്കീറിന്‍റെ കാലത്ത് നടന്നത്. ഇതില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയ്ക്കെതിരെയെടുത്ത കേസിലാണ് ചെയര്‍മാനെ പ്രതി ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ സക്കീറിനെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു സക്കീര്‍. സക്കീര്‍ അന്വേഷണ പരിധിയിലാവുന്നതോടെ സി.പി.എം കൂടുതല്‍ പ്രതിക്കൂട്ടിലാവുകയാണ്
