ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം; ബലാത്സംഗമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

insight kerala

ഡൽഹി : ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രണയബന്ധം അവസാനിച്ചാൽ അതിനുമുൻപ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി
കാണാനാകില്ല. ബന്ധങ്ങൾ തകരുമ്പോൾ പങ്കാളിക്കെതിരെ പരാതി നൽകി ക്രിമിനൽ കേസ് ചുമത്തുന്ന പ്രവണത വർധിച്ചുവരുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. മലയാളിയായ സന്തോഷ് കുമാർ. സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പ്രണയം നടിച്ച് വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്ന കേസുകളും, ബന്ധം അവസാനിച്ചതുകൊണ്ടുമാത്രം മുൻകാലങ്ങളിൽ നടന്ന ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്ന കേസുകളും തമ്മിൽ വ്യത്യാസമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി .

Share This Article