ചേരാനല്ലൂർ ; മരിച്ച ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

insight kerala

കൊച്ചി : ചേരാനല്ലൂരിൽ അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദർശിച്ചു. അരമണിക്കൂറിലധികം സമയം വീടിനുള്ളിൽ ചെലവഴിച്ച മുഖ്യമന്ത്രി, ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തി, മകൻ മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങൾക്ക് ഇതുവരെ അർഹമായ നീതി ലഭിച്ചില്ലെന്നും കേസിൽ ആശങ്കകളുണ്ടെന്നും കുടുംബം മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാർ പൂർണ്ണമായും കുടുംബത്തിനൊപ്പമുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.
ജഡ്ജിക്കെതിരായ നടപടികൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് ഹൈക്കോടതിയുടെ തീരുമാനപ്രകാരമേ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. 

Share This Article