നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്.
നേരത്തെ സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതികൾ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നങ്കിലും
ജാമ്യം ലഭിച്ചില്ല. ഇതേ തുടർന്നാണ് പോലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
