മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷം; MLAമാരുടെ ശമ്പളം 98000 രൂപ; ബിൽ മന്ത്രിസഭ അംഗീകരിച്ചു

insight kerala

തിരുവനന്തപുരം : മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള വർദ്ധന ബില്ല് മന്ത്രിസഭ അംഗീകരിച്ചു. എംഎൽഎമാരുടെ ശമ്പളം 70,000ത്തിൽ നിന്ന് 98000 രൂപയായി ഉയരും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമായി ഉയരും. ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് ശമ്പള വർദ്ധന. ബില്ല് നാളെ നിയമസഭയിൽ കൊണ്ടുവരും. വൈകിട്ട് ചേർന്ന് മന്ത്രിസഭായോഗമാണ് ബില്ല് പാസാക്കിയത്.

എട്ടു വർഷങ്ങൾക്കു മുമ്പാണ് എംഎൽഎമാരുടെ ശമ്പളം അവസാനമായി വർദ്ധിപ്പിച്ചത്. 30% വരെ വർധിപ്പിക്കാൻ ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article