കൊച്ചി : ചേരാനെല്ലൂർ വാഹനാപകടത്തിൽ പ്രതിയായ ജഡ്ജിക്കെതിരെ നടപടി രണ്ട് ദിവസത്തിന് ശേഷം. തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനം. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി മതിയെന്ന് തീരുമാനം
ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ജയബാലകൃഷ്ണന്റെ കുടുംബം ഹൈകോടതി രജിസ്ട്രേറേ കണ്ടു.
ചേരാനല്ലൂർ വാഹനാപകടത്തിൽ പ്രതിയായ 17 കാരൻറെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വെള്ളിയാഴ്ച ഉണ്ടാകും. ജാമ്യം റദ്ദാക്കണമെന്നും അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം പുതിയ പിതാവായ ജഡ്ജിയെ പോലീസ് ക്ലബ്ബിൽ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.

