PSC ചെയർമാൻ എം ആർ ബൈജുവിൻ്റെ ചോദ്യം ചെയ്യൽ അജിതാ ബീഗത്തിന് മുന്നിൽ

insight kerala

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജു ക്രൈം ബ്രാഞ്ചിനുമുന്നില്‍ ഹാജരായി. ഐ ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.

പിഎസ്സി ആസൂത്രണ ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും പിഎസ്സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുമായ പി സതീഷ് ഇന്ന് അറസ്റ്റിലായിരുന്നു. കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് പി സതീഷിനെയും പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെയും കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തിരുന്നു. പിന്നാലെയാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

Share This Article