കൊച്ചി കളമശേരിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് മാറ്റമുണ്ടാകും.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എത്തേണ്ട വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ നിന്നാകും യാത്ര തുടങ്ങുക.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ഒന്ന് ഇരുപത്തഞ്ചിന് പുറപ്പെടേണ്ട നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി രണ്ട് അമ്പത്തിയഞ്ചിനാകും പുറപ്പെടുക. ഇതിന് പുറമെ എട്ട് ട്രെയിനുകളും വൈകിയോടും. മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് അമ്പത് മിനിറ്റും വൈകും. ഗാന്ധിധാം – തിരുനെൽവേലി എക്സ്പ്രസ് 45 മിനിറ്റും വിവേക് എക്സ്പ്രസ് 25 മിനിറ്റുമാണ് വൈകുക. ലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് – ഗരീബ് രഥ് എക്സ്പ്രസ് 25 മിനിറ്റും, ഗുരുവായൂർ എറണാകുളം പാസഞ്ചർ 15 മിനിറ്റുമാണ് വൈകിയോടുന്നത്. തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റും, തിരുനെൽവേലി – ജാം നഗർ എക്സ്പ്രസ് 40 മിനിറ്റും വൈകിയോടും.
കൊച്ചി -കളമശേരി അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് മാറ്റമുണ്ടാകും
