കണ്ണൂർ : പി പി ദിവ്യയെ വിമർശിച്ച് പി ജയരാജൻ. ദിവ്യയ്ക്ക്. പരാതിയുണ്ടെങ്കിൽ, മാധ്യമങ്ങളിലൂടെ അല്ല സംഘടന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ.
പരാതിയുണ്ടെങ്കിൽ നേതൃത്വത്തെ ബന്ധപ്പെടട്ടെ,കത്ത് പരിഗണിക്കപ്പെട്ടില്ലെങ്കിൽ പരിഹാരം ഉണ്ടാക്കാനുള്ള സംവിധാനവും സിപിഎമ്മിൽ ഉണ്ട്. പരാതി സംബന്ധിച്ച കത്ത് സ്റ്റേറ്റ് കമ്മിറ്റിക്ക് മുമ്പിൽ എത്തിയതായി അറിയില്ല.സിപിഎം കേന്ദ്രകമ്മിറ്റിയുടെ അജണ്ട എന്താണെന്ന്, മാധ്യമങ്ങൾ അല്ല പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ പാർട്ടി വിടുന്നു എന്ന സൂചന നൽകി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അത് വലിയ ചർച്ചയായതിനെ തുടർന്നാണ് പി ജയരാജന്റെ പ്രതികരണം. ഇതിനിടെ ദിവ്യ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
