പരസ്യപ്രസ്താവനയിൽ കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും താക്കീത്

insight kerala

കണ്ണൂർ : കോൺഗ്രസ് നേതാക്കളുടെ പരസ്യ പോരിൽ ശാസനയുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. വിവാദമാക്കുന്ന പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണം.കേന്ദ്ര നേതൃത്വത്തിന് തലവേദനയാക്കുന്ന ചെറിയ നീക്കം പോലും ഉണ്ടാവരുത്. പാർട്ടിയും ഗവൺമെന്റും അംഗീകരിക്കുന്ന കാര്യങ്ങൾ നേതാക്കൾ മാനിക്കണമെന്നും,പാർട്ടി യോഗങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാമെന്നും പരസ്യ വേദികളിൽ തുടരാൻ അനുവദിക്കില്ലന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പിണറായിക്കെതിരെയുള്ള ഇ ഡി കേസിൽ പക്വതയാർന്ന പ്രായോഗികമായ നിയമപരമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article