കോവളം സ്പായിലെ പീഡനം; പെൺകുട്ടിയെ രക്ഷിച്ചത് മലയാളി ജീവനക്കാരൻ

insight kerala

തിരുവനന്തപുരം: കോവളത്ത് സ്പായിലെ പീഡനം.
16 കാരിയെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് മലയാളി ജീവനക്കാരൻ.
പെണ്‍കുട്ടി ജോലി ചെയ്തിരുന്ന ആയുര്‍ കേരളയിലെ ജീവനക്കാരനായ നെയ്യാര്‍ഡാം സ്വദേശിയായ ഇയാൾ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.
കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയയാൾ പെണ്‍കുട്ടിയെ വിറ്റ ഇളയമ്മ തന്നെയാണ്.
പോലീസ് പിടിയിലായ ഇവരെയും ഭർത്താവിനെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
സ്പായുടെ ബിനാമിയെന്ന് സംശയിക്കുന്ന ഹെൽത്ത് ഇന്‍സ്പെക്ടര്‍ സ്പാകളിലെ നിത്യ സന്ദര്‍ശകനും
പ്രതി നിഷാന്തിന്‍റെ അടുത്ത സുഹൃത്തുമാണ്.
കോവളത്തും വിഴിഞ്ഞത്തുമായി മൂന്ന് സ്പാകളിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
അതേസമയം സംസ്ഥാനത്തെ സ്പാകളിൽ പോലീസ് റെയ്ഡ് തുടരുകയാണ്. ഇന്നലെ 13 സ്പാകളിൽ നടന്ന റെയ്ഡിൽ രണ്ടെണ്ണം പൂട്ടിച്ചു.

Share This Article