പമ്പയിൽ നിന്നും നിലക്കൽ പാർക്കിങ് ഗ്രൗണ്ടിലേക്ക് പോകാൻ വാഹനം കിട്ടാതെ മണിക്കൂറുകളോളം വലഞ്ഞ് ശബരിമല തീർത്ഥാടകർ. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ലഭിക്കാത്തതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ റോഡിൽ കുത്തിയിരിക്കേണ്ടിവന്ന തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തെത്തി..
തുടർന്ന് പത്തനംതിട്ട എസ്.പി ഇടപെട്ട് പോലീസ് വാഹനങ്ങളിലാണ് തീർത്ഥാടകരെ പമ്പയിൽ നിന്നും നിലക്കലിൽ എത്തിച്ചത്. തുലാമാസ പൂജകൾക്കായി നടതുറന്നതു മുതൽ ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ തിരക്കിനനുസരിച്ച് ബസ് സർവീസുകൾ ക്രമീകരിക്കാത്തതാണ് യാത്രാതടസ്സത്തിന് കാരണം.
നിലയ്ക്കൽ പോകാൻ വാഹനം കിട്ടാതെ ശബരിമല തീർത്ഥാടകർ ; പ്രതിഷേധം
