പത്തനംതിട്ട : ക്രിമിനൽ പശ്ചാത്തലമുള്ളവരുമായും കാപ്പ പ്രതികളുമായും നിരന്തരം ബന്ധം പുലർത്തിയെന്ന ഗുരുതര കണ്ടെത്തലിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സി.പി.ഒയും പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായിരുന്ന നിശാന്ത് പി. ചന്ദ്രനെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് നോട്ടീസ് നൽകിയത്.
പെരുമാറ്റച്ചട്ട ലംഘനങ്ങളും ക്രിമിനൽ ബന്ധങ്ങളും ഉയർന്നുവന്നതിനെ തുടർന്ന് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ആരോപണങ്ങൾ തെളിഞ്ഞത്. കുപ്രസിദ്ധമായ പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാ സംഘവുമായി നിശാന്തിന് ബന്ധമുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു വകുപ്പുതല അന്വേഷണം.
ക്രിമിനൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
