“മാസപ്പടി കേസ്; തിങ്കളാഴ്ച FIR രജിസ്റ്റർ ചെയ്യും; പ്രത്യേക അന്വേഷണസംഘം”; മനോജ് എബ്രഹാം

insight kerala

കൊച്ചി : മാസപ്പടി കേസിൽ തിങ്കളാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ്‌ എബ്രഹാം. പ്രത്യേക അന്വേഷണ സംഘം ഉണ്ടാകും. എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.

പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുക്കുന്നത്. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലൻസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തിങ്കളാഴ്‌ച എഫ്ഐആര്‍ രജിസ്റ്റർ ചെയ്യും എന്നാണ് വിവരം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വിജിലൻസ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇതേവരെയുളള അന്വേഷണ രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്.

Share This Article