“സുരേഷ് ഗോപി ഡൽഹിയിൽ തേരാ പാര നടക്കുകയാണ്; ഒരു വിലയുമില്ല” ; പരിഹാസവുമായി കെ മുരളീധരൻ

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തിന് എയിംസ് നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി കെ.മുരളീധരൻ.
കേന്ദ്ര സഹമന്ത്രിക്ക് ഡൽഹിയിൽ ഒരു വിലയുമില്ല. സുരേഷ് ഗോപി ഡൽഹിയിൽ തേരാ പാര നടക്കുകയാണ്.
സ്ഥലം കാട്ടി കൊടുക്കാഞ്ഞിട്ടല്ല, എയിംസ് കേരളത്തിന് തരില്ല എന്ന വാശിയാണ് കേന്ദ്രത്തിന്.
ഓരോ സർക്കാറിന്റെ കാലത്തും ഓരോ കാരണങ്ങൾ പറഞ്ഞ് എയിംസ് ഒഴിവാക്കുകയാണ്.
എയിംസിനായി കേന്ദ്രത്തിൽ സമ്മർദ്ദം തുടരും.
കേന്ദ്രം ഇതിന് മറുപടി നൽകണമെന്നും മന്ത്രി പറഞ്ഞു.

ബ

Share This Article