അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്തി റിസർവ് ബാങ്കിന്റെ പണനയം. റിപ്പോ നിരക്കിൽ 25 അടിസ്ഥാന നിരക്കിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്നും 5.50 ശതമാനത്തിലേക്ക് ഉയർന്നു. 2023 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. പണനയ അവലോകന യോഗത്തിനു ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയം പ്രഖ്യാപിച്ചത്.
2023 ൽ കാൽശതമാനം നിരക്കു വർധിപ്പിച്ച ആർബിഐ പലിശ നിരക്ക് 6.50 ശതമാനമാക്കി ഉയർത്തിയിരുന്നു. അതിനുശേഷം 2023-24 കാലയളവിലുടനീളം നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 2025-ൽ പലിശ നിരക്ക് കുറച്ചതോടെ 5.25 ശതമാനത്തിലായിരുന്നു റിപ്പോ നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതും യുഎസ് ഫെഡറൽ റിസർവ് അടക്കം പലിശ നിരക്ക് ഉയർത്തുകയും ചെയ്തതോടെയാണ് ആർബിഐയുടെ നടപടി
