സംവിധായകൻ സത്യൻ അന്തിക്കാടിന് ഡി ലിറ്റ് നൽകി കാലിക്കറ്റ് സർവ്വകലാശാല

insight kerala

കോഴിക്കോട് : ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് വ്യവസായി പി കെ അഹമ്മദ് എന്നിവർക്ക് ഡി ലിറ്റ് നൽകി കാലിക്കറ്റ് സർവ്വകലാശാല. പ്രമുഖ ശാസ്ത്രജ്ഞൻ പത്മശ്രീ എലുവത്തിങ്കൽ ഡി ജെമ്മിസിന് ഡി എസ് സിയും നൽകി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങൾ സമ്മാനിച്ചത്. വൈസ് ചാൻസലർപി രവീന്ദ്രൻ സത്യൻ അന്തിക്കാടിനെയും പി.കെ. അഹമ്മദിനെയും ഡോ. എലുവത്തിങ്കൽ ഡേവിസ് ജെമ്മിസിനെയും സദസ്സിനെ പരിചയപ്പെടുത്തി. സെനറ്റിന്റെ അംഗീകാരമില്ലാതെ ഡീലിറ്റ് നൽകുന്നതെന്ന് ആരോപിച്ച് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പരിപാടിയിൽ നിന്ന് വിട്ട് നിന്നു.

Share This Article