എകെജി പഠന ഗവേഷണ കേന്ദ്രം ഭൂമി കയ്യേറിയെന്ന പരാതി; കോടതി ഇടപെടീലിനെ തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു

insight kerala

തിരുവനന്തപുരം: എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി കൈയേറിയെന്ന പരാതിയിൽ കോടതി ഇടപെടീലിനെ തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു.
തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം യൂണിവേഴ്സിറ്റി ഓഫിസിലെ രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിലേയ്ക്ക് കടന്നത്.സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ ഉത്തരവ് ഇട്ടത്. യൂണിവേഴ്സിറ്റി ഭൂമി അളന്ന ശേഷം എ.കെ.ജി. സെന്ററിന്റെ ഭൂമിയും അളക്കും. 1977 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയത്. അധിക ഭൂമി കയ്യേറി നിർമ്മിച്ച കേന്ദ്രത്തിൽ പാർട്ടി ഓഫിസാണ് അടുത്ത കാലം വരെ പ്രവർത്തിച്ചതെന്നും അധികമായി കയേറിയ ഭൂമി യൂണിവേഴ്സിറ്റിക്ക് തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം

തിരുവനന്തപുരം : എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി കൈയേറിയെന്ന പരാതിയിൽ കോടതി ഇടപെടീലിനെ തുടർന്ന് സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു.
തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം യൂണിവേഴ്സിറ്റി ഓഫിസിലെ രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിലേയ്ക്ക് കടന്നത്.സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ ഉത്തരവ് ഇട്ടത്. യൂണിവേഴ്സിറ്റി ഭൂമി അളന്ന ശേഷം എ.കെ.ജി. സെന്ററിന്റെ ഭൂമിയും അളക്കും. 1977 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയത്. അധിക ഭൂമി കയ്യേറി നിർമ്മിച്ച കേന്ദ്രത്തിൽ പാർട്ടി ഓഫിസാണ് അടുത്ത കാലം വരെ പ്രവർത്തിച്ചതെന്നും അധികമായി കയേറിയ ഭൂമി യൂണിവേഴ്സിറ്റിക്ക് തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം

Share This Article