കൊച്ചി : FIR രജിസ്റ്റർ ചെയ്യാൻ വീഴ്ച വരുത്തിയതിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ കോടതിയലക്ഷ്യ ഹർജി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കണം എന്നായിരുന്നു കോടതിയുടെ നിർദേശം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തി കേസെടുക്കാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ഗുരുതര വകുപ്പ് ഒഴിവാക്കിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. പാലാരിവട്ടം പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് വീണ്ടും പരാതി പരിഗണിച്ച് കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.
