മുംബൈ: തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിൽ സിജെപി പ്രതിഷേധം. മാർച്ചിന് മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചതിനാൽ പാർക്കിന് പുറത്താണ് യുവജനങ്ങൾ സംഘടിച്ചിരിക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. നനിരവധി യുവാക്കളും വിദ്യാർഥികളുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി സമരം. തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വഴിവിട്ട സഹായിക്കുന്ന ഗാനേഷ് കുമാർ രാജിവെക്കുക , 2025ലെ വോട്ടർ പട്ടിക പുനസ്ഥാപിക്കുകയും അത് പ്രകാരം തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് സുതാര്യത ഉറപ്പാക്കുക, SIR നടപടികൾ നിർത്തിവയ്ക്കുക എന്നിവ ആവശ്യപ്പെട്ടാണ് സമരം. കേന്ദ്ര സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ശിവാജി പാർക്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ദേശീയ പതാക ഏന്തിയാണ് സമരത്തിൽ പങ്കെടുക്കുന്നത്.

