“തിരുവനന്തപുരത്തെയും കണ്ണൂരിലെയും അക്രമത്തിന് പിന്നിൽ പിണറായിയുടെ ഗൂഢാലോചന”; ഒ ജെ ജനീഷ്

insight kerala

കൊല്ലം : തിരുവനന്തപുരത്തെയും കണ്ണൂരിലെയും ആക്രമണത്തിന് ഗൂഢാലോചന എന്ന് കായിക മന്ത്രി ഒ ജെ ജനീഷ് .

“സിപിഎമ്മാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. പിണറായി വിജയൻ നേതൃത്വം നൽകി. കോടിയേരി അനുസ്മരണത്തിൽ പങ്കെടുക്കാനായി കണ്ണൂരിൽ പോകാതെ പിണറായി വിജയൻ തിരുവനന്തപുരത്ത് തന്നെ തുടർന്നത് ഗൂഢാലോചന നേതൃത്വം നൽകാനാണ്”.

“ജനാധിപത്യം അട്ടിമറിച്ചവർക്ക് എതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. അക്രമങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കേണ്ടയെന്നതാണ് തീരുമാനം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രകടനത്തിന് പിന്നിലാണ് ബിയർ കുപ്പികൾ ആദ്യം വന്നത്. യൂത്ത് കോൺഗ്രസിന് നേരെ തിരുവനന്തപുരത്ത് നടന്ന അക്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. സി.പി.എം. നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അത് നടന്നത് പിണറായിവിജയൻ പലതും മറയ്ക്കാൻ വേണ്ടിയാണ് ഇത് ചെയ്യിക്കുന്നത്.
സി.പി.എം. ക്രിമിനലുകളെയാണ് പ്രതിഷേധങ്ങൾക്ക് ഇറക്കുന്നത്. സി പി എമ്മിൻ്റെ ഭാഗത്ത് നിന്ന് ആസൂത്രിതമായി അക്രമം. സെലക്ടീവ് ക്രിമിനലുകളെയാണ് പ്രതിഷേധിക്കാനാണ് നിയോഗിച്ചത്.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article