പത്തനംതിട്ട : താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും ആരുടെയും പിന്തുണയ്ക്കു വേണ്ടിയല്ല തൻറെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണ് പ്രതികരണം നടത്തിയത് എന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി . തന്നെ നിയോഗിച്ചത് എഐസിസി ആണ്. എഐസിസിയെ കാര്യങ്ങൾ അറിയിക്കും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒരുതവണ മാത്രമാണ് യുഡിഎഫ് യോഗം ചേർന്നത്.
ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല എന്നും എം കെ മുനീർ ആയാലും ജി ദേവരാജൻ ആയാലും മികച്ച നേതാക്കളെന്നും
കെപിസിസി പ്രസിഡൻ്റിൻ്റെ കാര്യം AICC തീരുമാനിക്കട്ടെ അടൂർ പ്രകാശ് പ്രതികരിച്ചു.
“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; AICC യെ കാര്യങ്ങൾ ധരിപ്പിക്കും”; അടൂർ പ്രകാശ്
