മന്ത്രി ഷാജിയെ നടുറോഡിൽ തടഞ്ഞ് യുവമോർച്ച; ഓട്ടോയിൽ കയറാനും സമ്മതിച്ചില്ല

insight kerala

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ച പ്രവർത്തകർ നടുറോഡിൽ തടഞ്ഞു. തുടർന്ന്​ മന്ത്രി കയറിയ ഓട്ടോയും തടഞ്ഞതോടെ റോഡിലിറങ്ങി നടന്നുപോകേണ്ടിവന്നു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം.

സെക്രട്ടറിയറ്റിൽ നിന്ന്​ ഇറങ്ങി ഔദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസ്​ കോമ്പൗണ്ടിലെ ‘പൗർണമി’യിലേക്ക്​ ഔദ്യോഗിക വാഹനത്തിൽ പോകവെയാണ്​ യുവമോർച്ചക്കാർ തടഞ്ഞത്​. വാഹനത്തിന്​ മുന്നിലിരുന്ന്​ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബി.ജെ.പിയുടെ കൊടിയും വാഹനത്തിന്‍റെ ബോണറ്റിന്​ മുന്നിൽ വിരിച്ചു.

യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. എന്നാല്‍, മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ, ഒട്ടോ തടഞ്ഞ്​ മന്ത്രിയെ ഇറക്കിവിടുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന്​ ആക്ഷേപ​മുയർന്നിട്ടുണ്ട്​.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിലുള്ള പ്രതിഷേധമായാണ്​ യുവമോർച്ചക്കാർ സംസ്ഥാനത്തെ മന്ത്രിമാരെ തടയുമെന്ന്​ പ്രഖ്യാപിച്ചത്​. തുടര്‍ന്ന് ബി.ജെ.പിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. തിരുവനന്തപുരം ഡി.സി.സി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.

Share This Article