ആംഡ് പോലീസ് എസ്ഐക്കെതിരെ പരാതിയുമായി പോലീസ് കാന്റീൻ ജീവനക്കാരികൾ

insight kerala

ആംഡ് പോലീസ് എസ്ഐക്കെതിരെ പരാതിയുമായി പോലീസ് കാന്റീൻ ജീവനക്കാരികൾ രംഗത്ത്.
തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ എസ് ഐ കൃഷ്ണകുമാറിനെതിരെയാണ് പരാതി. കൃഷ്ണകുമാറിന്റെ ഭാഗത്ത്‌ നിന്ന് മാനസികമായി ചൂഷണങ്ങൾ ഉണ്ടാവുന്നുവെന്ന് ചൂണ്ടിക്കാട്ടി
അടൂർ കെഎപി 3ആം ബറ്റാലിയൻ 
സിപിസി വനിതാ സ്റ്റാഫുകൾ ആണ് കമാൻഡന്റിന് പരാതി നൽകിയത്
 കാന്റീനിലെ സിസിടിവി ക്യാമറയുടെ ആക്സസ് കൃഷ്ണകുമാറിന്റെ ഫോണിൽ  ഉണ്ടെന്നും ഈ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നുണ്ടെന്നുമാണ് പരാതി. പരാതി നൽകിയ ജീവനക്കാരികൾ ജോലി രാജി വച്ചു. നേരത്തെ കൃഷ്ണകുമാർ അടൂരിൽ ക്യാന്റീൻ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്.
2018ലെ നെടുമ്പാശ്ശേരി സ്വർണ്ണകടത്ത് കേസ് പ്രതിയായിരുന്നു കൃഷ്ണകുമാർ.
8 മാസം ജയിൽ ശിക്ഷയും 4 വർഷം സസ്‌പെൻഷനും അനുഭവിച്ചിരുന്നു.
കഴിഞ്ഞ വർഷം ഇയാളെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത് വിവാദമാവുകയും ഹൈക്കോടതി ഇടപെട്ട് ശബരിമല ഡ്യൂട്ടിയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

Share This Article