രാഹുൽ ഗാന്ധി ഫ്രോഡ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാത്ത് ഇസ്ലാമിയുടെയും , മുസ്ലിം ലീഗിൻ്റെയും പിൻബലത്തിലാണ് രാഹുലിന്റെ രാഷ്ട്രീയം. SIR നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചാൽ അത് ഗുണകരവും, ജനങ്ങൾ തോൽപ്പിച്ചാൽ SIR ൻ്റെ പ്രശ്നവുമെന്നാണ് കോൺഗ്രസ് വാദം. കോൺഗ്രസ് ഭരികുമ്പോൾ പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങി നൽകിയില്ല, പകരം സോണിയക്ക് ഹെലികോപ്ടർ വാങ്ങി നൽകിയിരുന്നു. കേരളത്തിലെ തെരഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി. ജിജി തോംസണിൻ്റെ പരാമർശം, പാർട്ടി പദവികൾ ലഭിക്കാത്തിൻ്റെ ദുഃഖമായിരിക്കാമെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു.
