ഇടതു സർക്കാരിൻ്റെ നിയമനം റദ്ദാക്കി

insight kerala

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ നിയമനം റദ്ദാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്‌കോൾ കേരളയിൽ 54 പേരുടെ നിയമനം റദ്ദാക്കി, ഇടത് സർക്കാർ കാലത്തുള്ള നിയമനങ്ങളാണ് റദ്ദാക്കിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്വയംഭരണ സ്ഥാപനമാണ് സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എജുക്കേഷൻ -കേരള (സ്കോൾ കേരള). ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പുറത്തുനിൽക്കുന്നവർക്കും വിവിധ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും തുല്യമായ ഗുണനിലവാരത്തോടെ തുടർപഠനം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

Share This Article