കൊച്ചിയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫിസിലും റെയ്ഡ്. കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി ഒമ്പത് മണിക്ക് ആണ്. ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫിസിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.
തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്, പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഇന്നലത്തെ റെയ്ഡ് എന്ന് വിജിലൻസ് പറയുന്നു.
കൊച്ചിയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫിസിലും റെയ്ഡ്; 14 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു
